സഫീര്‍ വധം: ഗൂഢാലോചന നടത്തിയവരെ പിടികൂടണം- എംഎല്‍എ

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസിലെ ഗൂഡാലോചനയില്‍ പങ്കുള്ളവര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയമഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കൃത്യത്തില്‍ പങ്കെടുത്ത ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഡാലോചനയില്‍ പങ്കുള്ളവരും കൃത്യം നടത്താന്‍ സഹായിച്ചവരും ഇപ്പോഴും പുറത്താണ്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം.
പോലിസ് അലംഭവാം കാണിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു. പോലിസ് അന്വേഷണം ഊര്‍ജിമാക്കുന്നതോടൊപ്പം മണ്ണാര്‍ക്കാട്ടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും സഫീറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. സഫീര്‍ കൊല്ലപ്പെട്ട കേസില്‍ ഇതിനകം പത്ത് പ്രതികളെ അറസറ്റ് ചെയ്തതായി മുഖ്യമന്ത്രി മറുപടി നല്‍കി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങളും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു തെളിവുകള്‍ ശേഖരിച്ച് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top