സഫീര്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പതിനൊന്നു പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി.
അറസ്റ്റിലായ കുന്തിപ്പുഴ തച്ചംകുന്നന്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24),കച്ചേരിപ്പറമ്പ് മേലേ പീടിയേക്കല്‍ മുഹമ്മദ് ഷര്‍ജില്‍ (റിച്ചു-20),  ഹാരിസ്(28) എന്നിവരും പിടികിട്ടാനുള്ളവരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായി പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.  ഗൂഡാലോചന കുറ്റം ചുമത്തിയ രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം പ്രത്യേകം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം മേധാവി ഡിവൈഎസ്പി എന്‍ മുരളിധരന്‍ പറഞ്ഞു.
കുന്തിപ്പുഴ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കച്ചേരിപ്പറമ്പ്മുഹമ്മദ് ഷര്‍ജില്‍ (റിച്ചു-20), എം കെ റാഷിദ്(24), ചോമേരി മുഹമ്മദ് സുബ്ഹാന്‍ (20), പി അജീഷ് (അപ്പുട്ടന്‍ 24), നമ്പിയന്‍കുന്ന് സൈഫലിഎന്ന സൈഫു (22), ബംഗ്ലാവ്കുന്ന് പുല്ലത്ത് ഹാരിസ് (28), കച്ചേരിപ്പറമ്പ്‌മേലെ പീടികക്കല്‍ സഫീര്‍ (കൊച്ചു-26), കുന്തിപ്പുഴ നെല്ലിക്കവട്ടയില്‍ മുഹമ്മദ്‌റഫീഖ് (23), കുന്തിപ്പുഴ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹബീബ് (20),പ്രായപൂര്‍ത്തിയാവാത്ത പ്രതി എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഫെബ്രുവരി 25നാണ് കോടതിപ്പടിയിലെ സ്വന്തം തുണിക്കടയില്‍  സഫീര്‍ കുത്തേറ്റു മരിച്ചത്.

RELATED STORIES

Share it
Top