സഫീര്‍ വധംമൂന്നുപേര്‍ കുടി അറസ്റ്റില്‍; ഗുഢാലോചന അന്വേഷിക്കും

മണ്ണാര്‍ക്കാട്: എംഎസ്്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മണ്ണാര്‍ക്കാട് കോളജ് പോസ്റ്റ് ബംഗ്ലാവ്കുന്ന് പുല്ലത്ത് ഹാരിസ് (28), കച്ചേരിപ്പറമ്പ് മേലെപീടികക്കല്‍ സഫീര്‍ (കൊച്ചു-26), കുന്തിപ്പുഴ നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് (23) എന്നിവരെയാണു ഡിവൈഎസ്പി എന്‍ മുരളിധരന്‍, ചെര്‍പ്പുളശ്ശേരി ഇന്‍സ്‌പെക്ടര്‍ എ ദീപകുമാര്‍, പട്ടാമ്പി ഇന്‍സ്‌പെക്ടര്‍ പി വി രമേശ്, എസ്‌ഐ റോയ് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ്‌ചെയ്തത്.
നേരത്തെ ആറുപേര്‍ അറസ്റ്റിലായിരുന്നു. കുന്തിപ്പുഴ അബ്ദുല്‍ ബഷീര്‍എന്ന പൊടി ബഷീര്‍ (24), കച്ചേരിപ്പറമ്പ് മുഹമ്മദ് ഷര്‍ജില്‍ (റിച്ചു 20),മണ്ണാര്‍ക്കാട് കോളജ് പരിസരത്തെ എം കെ റാഷിദ് (24), മണ്ണാര്‍ക്കാട് ചോമേരിമുഹമ്മദ് സുബ്ഹാന്‍ (20), മണ്ണാര്‍ക്കാട് കുന്തിപ്പുഴ പി അജീഷ് (അപ്പുട്ടന്‍24),മണ്ണാര്‍ക്കാട് നമ്പിയന്‍കുന്ന് സൈഫലി എന്ന സൈഫു (22)  എന്നിവരാണുനേരത്തെ അറസ്റ്റിലായവര്‍.
കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള എല്ലാവരും അറസ്റ്റിലായതായും  ഗൂഢാലോചന അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്പി പറഞ്ഞു. ഫെബ്രുവരി 25നു രാത്രിയാണു നഗസഭ കൗണ്‍സിലര്‍ വരോടന്‍ സിറാജുദ്ദീന്റെ മകന്‍ സഫീര്‍(22) സ്വന്തം തുണിക്കടയില്‍ കുത്തേറ്റു മരിച്ചത്.

RELATED STORIES

Share it
Top