സഫീര്‍ അബ്ദുല്ലയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന്‌

പെരുമ്പിലാവ്: സഫീര്‍ അബ്ദുല്ലയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരിക, പോലിസ് അന്വേഷണം ഊര്‍ജിതമാക്കുക ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിലാവ് സെന്ററില്‍ സായാഹ്‌ന ധര്‍ണ നടത്തി.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ് അംഗം യഹ്‌യ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷമീര്‍ വില്ലന്നൂര്‍ അധ്യക്ഷത വഹിച്ചു. സഫീര്‍ അബ്ദുല്ലയുടെ പിതാവ് മുഹമ്മദ്, എസ്ഡിപിഐ കുന്നംകുളം മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് സി എം, വൈസ് പ്രസിഡന്റ് സൈഫുദ്ദീന്‍ തങ്ങള്‍, കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയംഗം റാഫി താഴത്തേതില്‍ സംസാരിച്ചു.

RELATED STORIES

Share it
Top