സഫീര്‍വധം: മണ്ണാര്‍ക്കാട് സിഐയെ അന്വേഷണ സംഘത്തില്‍ നിന്നു മാറ്റി

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ എംഎസ്്എഫ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ പൊലിസിന്റെ വലയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇവരെ കൂടാതെ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണു വിവരം.
സംഭവത്തില്‍ പങ്കുള്ള കുന്തിപ്പുഴ തച്ചംകുന്നന്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കച്ചേരിപ്പറമ്പ് മേലേ പീടിയേക്കല്‍ മുഹമ്മദ് ഷര്‍ജില്‍ (റിച്ചു 20), മണ്ണാര്‍ക്കാട് കോളജ് പരിസരത്തെ മുളയങ്കായി എം കെ റാഷിദ് (24), മണ്ണാര്‍ക്കാട് ചോമേരി കോലോത്തൊടി മുഹമ്മദ് സുബ്ഹാന്‍ (20) മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ പി അജീഷ് (അപ്പുട്ടന്‍ 24) എന്നിവരെ  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ര്‍ ഹിദായത്തുല്ല മാമ്പ്രയെ മാറ്റി അന്വേഷണം പുതിയ സംഘത്തിനു  കൈമാറി.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളിധരന്റെ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരി സിഐ എ ദീപകുമാര്‍, പട്ടാമ്പി സിഐ പി വി രമേശ് എന്നിവരചടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. മണ്ണാര്‍ക്കാട് സിഐയുടെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സഫീറിന്റെ പിതാവും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു പുതിയ സംഘം അന്വേഷണം ഏറ്റെടുത്തത്.

RELATED STORIES

Share it
Top