സഫാരിയുടെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായിദോഹ: സഫാരിയുടെ ഏറ്റവും പുതിയ പ്രമോഷന്‍ വിന്‍ 20 ടൊയോട്ട കാംറി 2017 കാര്‍ പ്രമോഷന് ഇന്നുമുതല്‍ തുടക്കമായി.  സഫാരിയുടെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാണ് ഈ പ്രമോഷന്‍. ഒരു വ്യാഴവട്ടക്കാലം തങ്ങള്‍ക്ക് പിന്തുണനല്‍കിയ സഫാരിയുടെ ഉപഭോക്താക്കള്‍ക്ക് മാനേജ്‌മെന്റ് നന്ദി അറിയിച്ചു.  20 ഭാഗ്യശാലികള്‍ക്കാണ് ഇത്തവണ 2017 മോഡല്‍ കാംറി കാറുകള്‍ സമ്മാനമായി നല്‍കുന്നത്.  50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ ഉപഭോക്താവ് ടൊയോട്ട കാംറി ജിഎല്‍ 2017 ന് അര്‍ഹനാകും. കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിവല്‍, മീറ്റ് ആന്റ് സീഫുഡ് ഫെസ്റ്റിവല്‍, ഹാഫ് വാല്യൂ ബാക്ക് പ്രമോഷന്‍ തുടങ്ങി മറ്റു നിരവധി പ്രമോഷനുകളും പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്  സഫാരി ഒരുക്കിയിട്ടുണ്ട്.   ഖത്തറിലെ എല്ലാ സഫാരി ഔട്ട്‌ലെറ്റുകളിലും ആനിവേഴ്‌സറി പ്രമോഷന്‍ ലഭ്യമാണ്. ഗ്രോസറി, ഫ്രോസണ്‍, കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ്, ഹോംലിനന്‍, ലഗേജ് തുടങ്ങിയ വിഭാഗങ്ങളിലും ഹോം അപ്ലയന്‍സസ്-ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലും  വാര്‍ഷികത്തോടനുബന്ധിച്ച് മികച്ച പ്രമോഷനുകളും ഓഫറുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.  ഇതിനുപുറമേ, ഗാര്‍മെന്റ്‌സ് ആന്റ് റെഡിമെയ്ഡ്, ഫുഡ് വെയര്‍ വിഭാഗത്തില്‍ 200 റിയാലിന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ സൗജന്യമായി ലഭിക്കുന്ന ഹാഫ് വാല്യൂ ബാക്ക് ഓഫര്‍ നാട്ടില്‍ നിന്ന് വേനലവധിക്ക് ഖത്തറിലെത്തിയ പ്രവാസികളായ ഉപഭോക്താക്കള്‍ക്ക് ഏറെ ലാഭകരമായ ഒന്നാണ്. ബ്രാന്‍ഡഡും അല്ലാത്തതുമായ എല്ലാത്തരം ഗാര്‍മെന്റ്‌സ്, റെഡിമെയ്ഡ്, ഫുട്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ഈ പ്രമോഷന്‍ ലഭ്യമാണ്.

RELATED STORIES

Share it
Top