സഫാരിയില്‍ കേക്ക് ഫെസ്റ്റിവല്‍ ആരംഭിച്ചു

ദോഹ: പ്രമുഖ റീട്ടെയില്‍ മാര്‍ക്കറ്റിങ് ശൃംഖലയായ സഫാരിയുടെ സഫാരി മാള്‍ ബേക്കറി ആന്റ് ഹോട്ട് ഫുഡ് സെക്ഷനിലും, സല്‍വാ റോഡിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റിലും കേക്ക് ഫെസ്റ്റിവല്‍ ആരംഭിച്ചു.
സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, ഡയറക്ടര്‍ / ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ എന്നിവര്‍ മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളോടൊപ്പം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഇന്നലെ ആരംഭിച്ച ഈ ഫെസ്റ്റിവലില്‍ 40 ല്‍ പരം വൈവിധ്യമാര്‍ന്ന രുചികളോടൂകൂടിയ കേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം സെലിബ്രേറ്റ് ഖത്തര്‍ നാഷണല്‍ ഡേ പ്രമോഷനിലൂടെ വിവിധതരത്തിലുള്ള ഖത്തര്‍ നാഷണല്‍ ഡേ തുണിത്തരങ്ങളും, വീട്ടിലേയ്ക്കും ഓഫീസുകളിലേയ്ക്കും ആവശ്യമുള്ള വിവിധതരത്തിലുള്ള ക്ലീനിംഗ്, കുക്ക് വെയര്‍ ഉല്‍പ്പന്നങ്ങളും വാഷിംഗ് മെഷീന്‍, വാക്വം ക്ലീനര്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ വിലക്കുറവിലൂടെ സ്വന്തമാക്കാം. ക്രിസ്തുമസ് / ന്യൂ ഇയര്‍ അലങ്കാരവസ്തുക്കളുടേയും ഗിഫ്റ്റ് ഐറ്റംസിന്റേയും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ പ്രമോഷനും ഒരുക്കിയിട്ടുണ്ട്.
20 റിയാലിന് ഏത് ഖത്തര്‍ സുവനീര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ഒരു ഖത്തര്‍ സുവനീര്‍ ഫോട്ടോ ഫ്രെയിം തികച്ചും സൗജന്യമായി ഈ പ്രമോഷനിലൂടെ ലഭ്യമാണ്. 10-20-30 പ്രമോഷനും സഫാരിയില്‍ നടന്നുകൊണ്ടിരിക്കുന്നു. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 18 ടൊയോട്ട കാംറി കാറുകള്‍ സമ്മാനമായി നല്‍കുന്ന വിന്‍ 18 ടൊയോട്ട കാംറി കാര്‍ പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് ഡിസംബര്‍ മാസം 20ന് സഫാരി മാളില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

RELATED STORIES

Share it
Top