സഫലം കുടുംബശ്രീ കശുവണ്ടിപ്പരിപ്പ് ഇനി വിദേശങ്ങളിലേക്കും

കാസര്‍കോട്്: കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ ഉല്‍പാദിപ്പിക്കുന്ന കശുവണ്ടി പരിപ്പ് ഇനി വിദേശത്തും. സഫലം എന്ന പേരില്‍വര്‍ഷങ്ങളായി 12ഓളം കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന കശുവണ്ടി പരിപ്പാണ് വിദേശരാജ്യങ്ങളിലും മാര്‍ക്കറ്റ് നേടുന്നത്. ഒരു വര്‍ഷത്തില്‍ ഒരു കോടി രൂപയുടെ കശുവണ്ടിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വാങ്ങുന്നത്. ഇതിനെ ഉണക്കി വറുത്ത് 12 യൂനിറ്റുകളിലുമായി പൊളിച്ചാണ് കശുവണ്ടി പരിപ്പ് പായ്ക്കറ്റ് ചെയ്യുന്നത്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചട്ടഞ്ചാലിലെ വ്യവസായ യൂനിറ്റിലാണ് ഗ്രേഡ് തിരിക്കുന്ന്. 22 തരം ഗ്രേഡുകളാക്കിയാണ് കശുവണ്ടി പായ്ക്കറ്റ് ചെയ്യുന്ന്. ഇതില്‍ മുന്തിയ ഇനത്തിന് കിലോഗ്രാമിന് 1200 രൂപ വരെ വിലയുണ്ട്. ഏറ്റവും കുറഞ്ഞ ക്വാളിറ്റിയുള്ളതിന് 400 രൂപയാണ് കിലോഗ്രാമിന്. 72 ഓളം കുടുംബങ്ങളാണ് ഈ തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.
കശുവണ്ടി വിളവെടുപ്പ് സീസണായ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പോയി കശുവണ്ടി സംഭരിച്ച് ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. കേരളത്തിലങ്ങോളമിങ്ങോളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇപ്പോള്‍ കശുവണ്ടി പരിപ്പ് സുലഭമായി ലഭിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ ഇവിടെ നിന്നാണ് കശുവണ്ടി പരിപ്പ് കൊണ്ടുപോകുന്നത്.
ഈ വര്‍ഷം കൂടുതല്‍ അണ്ടിപരിപ്പുണ്ടാക്കുക എന്ന ലക്ഷ്യംവച്ച് പ്രവര്‍ത്തനം നടത്തിവരുന്നതായി കുടുംബശ്രീ ജില്ലാമിഷന്‍ അറിയിച്ചു. ഇപ്രാവശ്യം കശുവണ്ടിക്ക് കിലോഗ്രാമിന് 160 രൂപയോളം വിലയുള്ളതിനാല്‍ കശുവണ്ടി പരിപ്പിന്റെ വില കൂട്ടേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

RELATED STORIES

Share it
Top