സപ്ലൈകോ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്‌

പെരുമ്പാവൂര്‍: കേരളത്തിലെ എല്ലാ സപ്ലൈകോ സ്ഥാപനങ്ങളും ആഗസ്ത് 1 മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. ഇതോടെ സബ്‌സിഡി ദുരുപയോഗം ചെയ്യുന്നത് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരടെ കണക്ക് കൂട്ടല്‍.
നിലവിലെ രീതിയനുസരിച്ച് എല്ലാ റേഷന്‍കാര്‍ഡുകളും പരിശോധിച്ച് ഏതെല്ലാം സാധനങ്ങള്‍ എവിടെ നിന്നെല്ലാം വാങ്ങിയെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കില്ല അതുകൊണ്ട് ഒരു കാര്‍ഡില്‍ പല ഇടങ്ങളില്‍ നിന്നും ഉടമയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. അതാണ് ഇനിമുതല്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തോടെ ഇല്ലാതാവുന്നത്. ഓണ്‍ലൈന്‍ സമ്പ്രദായമനുസരിച്ച്  കാര്‍ഡ് ഉടമ ഏത് സപ്ലൈകോ വിതരണ കേന്ദ്രത്തില്‍ നിന്നും സബ്‌സിഡി എൈറ്റം വാങ്ങുമ്പോള്‍ അപ്പോള്‍ തന്നെ അതെല്ലാം സിസ്റ്റത്തില്‍ കൃത്ത്യമായി രേഖപ്പെടുത്തും. തന്മൂലം ഒരാള്‍ക്ക് അനുവദിച്ച സബ്‌സിഡി എൈറ്റം ഒരു പ്രാവശ്യമാണ് ലഭിക്കുകയുള്ളൂ. അത് എവിടെ നിന്നായാലും. മറ്റൊന്ന് ഈ വര്‍ഷത്തെ ഓണത്തിന് സഞ്ചി നിറയെ സാധനങ്ങളുമായി മടങ്ങാം. പെരുമ്പാവൂര്‍ സപ്ലൈകോയുടെ കീഴിലുള്ള എല്ലാ വിതരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 40 ലോഡ് അരി അതായത് 400 ടണ്‍ അരിക്ക് പുറമെ  മറ്റ് സബ്‌സിഡി സാധനങ്ങളായ മുളക്, മല്ലി, വെളിച്ചെണ്ണ, പഞ്ചസാര, എന്നിവയും കൂടുതലായി അനുവദിച്ചിട്ടുണ്ട്. മാത്രമല്ല ഓണ ചന്തയും പുറമെ ഓണകിറ്റും കുറഞ്ഞ നിരക്കില്‍ ഉഭഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള വിപുലമായ സംവിധാനങ്ങളും ഒരുക്കിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

RELATED STORIES

Share it
Top