സന്‍ആയില്‍ 200ലേറെ പേര്‍ക്ക് കോളറ ബാധസന്‍ആ: യമനി തലസ്ഥാനമായ സന്‍ആയില്‍ 200 ലേറെ കോളറക്കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മലിനജലത്തിന്റെ ഉപയോഗവും ശുചീകരണത്തിലെ വീഴ്ചയുമാണു മാരക രോഗത്തിന്റെ വ്യാപനം കുത്തനെ ഉയര്‍ത്തിയത്. യുദ്ധവും ദാരിദ്ര്യവും തകര്‍ത്ത രാജ്യത്ത് കോളറയുടെ ദ്രുതഗതിയിലുള്ള വ്യാപനം കൂനിന്‍മേല്‍ കുരുവായി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 200ല്‍ അധികം പേര്‍ കോളറ ബാധിച്ച് ചികില്‍സയ്‌ക്കെത്തിയതായി സന്‍ആയിലെ ജംഹൂറി ആശുപത്രിയിലെ നഴ്‌സ് വ്യക്തമാക്കി. കഴിഞ്ഞദിവസം മാത്രം രണ്ടുപേര്‍ കോളറ ബാധിച്ച് മരിച്ചതായി റിപോര്‍ട്ടുണ്ട്. അതേസമയം, 10 പേര്‍ മരിച്ചതായി സന്‍ആയിലെ പ്രാദേശിക ചാനല്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top