സന്തോഷ് ട്രോഫി വിജയദിനം ആഘോഷിച്ചു

കണ്ണൂര്‍: കേരളം സന്തോഷ് ട്രോഫി ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയില്‍ വിജയദിനമാഘോഷിച്ചു. ഇതിന്റെ ഭാഗമായി നടന്ന ഘോഷയാത്ര കലക്ടറേറ്റില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫും ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യനും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു.
ഘോഷയാത്ര ജവഹര്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് മധുരവിതരണവും നടത്തി. ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പവിത്രന്‍, സ്‌പോര്‍ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top