സന്തോഷ് ട്രോഫി: കേരള ടീം കാപ്റ്റന്‍ രാഹുല്‍ വി രാജിന് എസ്ഡിപിഐ ആദരം

വാടാനപ്പള്ളി:സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റന്‍ രാഹുല്‍ വി രാജിന് എസ്ഡിപിഐ ആദരം. 14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരള  ടീം ക്യാപ്റ്റന്‍ രാഹുല്‍ വി രാജിനെ  വാടാനപ്പള്ളി തൃത്തല്ലുരിലെ രാഹുലിന്റെ വസതിയില്‍ വെച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉപഹാരവും പൊന്നാടയും അണിയിച്ച്  ആദരിച്ചു.
തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജില്ല സെക്രട്ടറിയേറ്റ് അംഗം ഷെമീര്‍, മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം, വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെക്കിര്‍ ഷംസുദ്ദീന്‍, ജോയിന്റ് സെക്രട്ടറി അനീസ് അബ്ദുല്ല, ഫവാസ് അബുബക്കര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയ എസ്ഡിപിഐ സംഘത്തെ രാഹുലിന്റെ അച്ഛന്റെ നേതൃത്വത്തില്‍ സ്വികരിച്ചു.

RELATED STORIES

Share it
Top