സന്തോഷ്‌ട്രോഫി താരങ്ങളുമായി പഴയ ഇന്ത്യന്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സ ര്‍വകലാശാല സ്റ്റേഡിയത്തി ല്‍ ഈവര്‍ഷത്തെ സന്തോഷ് ട്രോഫി ജേതാക്കളും പഴയകാല താരങ്ങളായ ഷറഫലി, പാപ്പച്ചന്‍, ബെന്നി, വിക്ടര്‍ മഞ്ഞില തുടങ്ങിയവര്‍ ഉള്‍പ്പെട്ട പഴയകാല കളിക്കാരുടെ ടീമും തമ്മില്‍ പ്രദര്‍ശന മല്‍സരം നടക്കും.
നാളെ സന്തോഷ്‌ട്രോഫി താരങ്ങള്‍ക്കുള്ള സ്വീകരണചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ഇടവേളയോടെയുള്ള 20 മിനിറ്റ് സമയമാണ് പ്രദര്‍ശനം നടക്കുക.
ഈവര്‍ഷത്തെ 20 അംഗ സന്തോഷ്‌ട്രോഫി ടീമില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധവര്‍ഷങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ടീമില്‍ നിന്ന് 11 താരങ്ങള്‍ കാലിക്കറ്റിന്റെ സംഭാവനയാണ്. സന്തോഷ്‌ട്രോഫി ജേതാക്കളായ ടീമില്‍  ഇത്രയും താരങ്ങളെ ന ല്‍കാനായത് സര്‍വകലാശാലക്ക് അഭിമാനകരമാണ്.
കാലിക്കറ്റ് സര്‍വകലാശാലാ കോച്ചായ സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ 30 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് സന്തോഷ്‌ട്രോഫി ടീമിനെ യാത്രയാക്കിയത്. കാലിക്കറ്റിന്റെ ആധുനിക രീതിയിലുള്ള സ്റ്റേഡിയവും മികച്ച പരിശീലനവും ടീമിനെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. രണ്ട് തവണ തുടര്‍ച്ചയായി കാലിക്കറ്റിന് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ കിരീടം ചൂടാനായതും മികവിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
ടീമംഗങ്ങള്‍ക്കും കോച്ചുമാര്‍ക്കും  ക്യാഷ് അവാര്‍ഡും മറ്റ്  ഉപഹാരങ്ങളും സ്വീകരണ വേദിയില്‍ വെച്ച് സമ്മാനിക്കും. റോളര്‍ സ്‌കേറ്റിങ്, എന്‍സിസി, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാന്റ്‌വാദ്യം തുടങ്ങിയവയും വിവിധ കലാരൂപങ്ങളും ഫ്‌ളോട്ടുകളും മറ്റും അണിനിരത്തിയുള്ള ഘോഷയാത്ര വൈകീട്ട് നാലിന് കോഹിനൂര്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും.

RELATED STORIES

Share it
Top