സന്തോഷ്‌ട്രോഫി താരങ്ങള്‍ക്ക് സ്വീകരണം: മന്ത്രി

ടി പി രാമകൃഷ്ണന്‍
ഉദ്ഘാടനം ചെയ്യുംതേഞ്ഞിപ്പലം: പതിനാല് വര്‍ഷങ്ങള്‍ക്ക്  ശേഷം സന്തോഷ്‌ട്രോഫി നേടിയ കേരള ടീമിന് കാലിക്കറ്റ് സര്‍കലാശാലയും പൊതുസമൂഹവും ഒരുക്കുന്ന സ്വീകരണം  13ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഴുവന്‍ ടീമംഗങ്ങളും കോച്ചും ഒഫിഷ്യലുകളും അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്ര വൈകുന്നേരം നാല് മണിക്ക് കോഹിനൂര്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. രാഷ്ട്രീയസാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രഗത്ഭര്‍, വിവിധ ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍, കായിക പ്രേമികള്‍ തുടങ്ങി ആയിരക്കണക്കിനാളുകളും ഫ്‌ളോട്ടുകളും വിവിധ കലാരൂപങ്ങളും അണിചേരും. 5.30ന് സര്‍വകലാശാലാ സ്റ്റേഡിയത്തിലാണ് സ്വീകരണച്ചടങ്ങ്. പി കെ കുഞ്ഞാലിക്കുട്ടി എംപി, എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, എ പ്രദീപ് കുമാര്‍, പി കെ അബ്ദുറബ്ബ്, മലപ്പുറം, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജില്ലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top