സദ്ദാമിന് ജയ് വിളി; ഇറാഖിനോട് അല്‍ജീരിയ മാപ്പ് പറഞ്ഞു

അല്‍ജിയേഴ്‌സ്: അറബ് ലീഗ് ചാംപ്യന്‍ഷിപ്പിനിടെ ഫുട്‌ബോള്‍ മൈതാനത്ത് ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസയ്‌ന്റെ പേരില്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അല്‍ജീരിയ ഇറാഖിനോട് ക്ഷമ ചോദിച്ചു. ഏതാനും പേരുടെ പെരുമാറ്റം കാരണം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം തകരാന്‍ പാടില്ലെന്ന് അല്‍ജീരിയന്‍ ഒളിംപിക് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മുദ്രാവാക്യം അപ്രതീക്ഷിതമായിരുന്നുവെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കരുതെന്നും അല്‍ജീരിയന്‍ യുവജന കായികമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇറാഖി എയര്‍ഫോഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബും യുഎസ്എം അല്‍ജറും തമ്മിലുള്ള മല്‍സരത്തിനിടയിലാണ് സദ്ദാം ഹുസയ്‌നു വേണ്ടി ജയ് വിളിച്ചത്.

RELATED STORIES

Share it
Top