സദാചാര വിരുദ്ധ പ്രവര്‍ത്തനം: പോലിസുകാരന് എതിരേ അന്വേഷണം

കണ്ണൂര്‍: മോഷണക്കേസുകളില്‍ പിടിയിലാവുന്നവരുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും മറ്റും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ച് പോലിസുകാരന്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. തളിപ്പറമ്പ് സ്റ്റേഷനിലെ പോലിസുകാരനെതിരേ ഒരു യുവതി വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മോഷ്ടാക്കള്‍ പിടിയിലാവുമ്പോള്‍ അവരുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും ചിലപ്പോള്‍ അമ്മമാരുടെയും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കാറുണ്ട്. ഈ വിവരങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് പോലിസ് ഓഫിസര്‍ ഇവരെ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുന്നതെന്നാണു പരാതി. ഇതുസംബന്ധിച്ച് പോലിസ് രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തി ജില്ലാ പോലിസ് മേധാവി ജി ശിവവിക്രമിനും തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിനും റിപോര്‍ട്ട് നല്‍കിയിരുന്നു. ഡ്യൂട്ടി സമയത്തുപോലും ഇത്തരം ആവശ്യങ്ങള്‍ക്കായി പുറത്തുപോവാറുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top