ക്രിസ്ത്യന്‍ യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

പാലക്കാട്: അട്ടപ്പാടിയില്‍ ക്രിസ്ത്യന്‍ യുവതിയുമായി പ്രണയത്തിലായിരുന്ന 21 കാരനായ സുധീഷ്‌
ആത്മഹത്യ ചെയ്തു. സുധീഷ് യുവതിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവരം വീട്ടിലറിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും സംഘവും ചേര്‍ന്ന് സുധീഷിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കൊല്ലം അഴീക്കല്‍ബീച്ചില്‍  ഗുണ്ടകളുടെ ആക്രണമണത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മത്യ ചെയ്ത അനീഷിന്റെ നാട്ടുകാരനാണ് മരണപ്പെട്ട സുധീഷ്.

തലയ്ക്കും അടിവയറ്റിനും മര്‍ദ്ദനമേറ്റതിന് പിന്നാലെ വീട്ടിലെത്തിയ സുധീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ കുറിപ്പില്‍ മര്‍ദ്ദിച്ചവരുടെ പേരുകള്‍ എഴുതിയിട്ടുണ്ട്.

ശരീരത്തില്‍ രക്തംകടപിടിച്ചിരുന്നതായും എല്ലൊടിഞ്ഞിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇത്തരത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് അനീഷിന്റേത്.

RELATED STORIES

Share it
Top