സത്രം ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം നാളെ

ഇടുക്കി: അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയുടെ സമീപമുളള വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ പ്രകൃതിരമണീയമായ സത്രം വിനോദസഞ്ചാര കേന്ദ്രത്തിന് ടൂറിസം വകുപ്പ് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നു. പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ഏഴിന് രാവിലെ 10 മണിക്ക് ടൂറിസംമന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ് എംപി മുഖ്യാതിഥിയാകുന്ന യോഗത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍, ജില്ലാപഞ്ചായത്തംഗം വിജയകുമാരി ഉദയസൂര്യന്‍, ബ്ലോക്ക്പഞ്ചായത്തംഗം സെല്‍വത്തായ് ആര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ് പി രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ടൂറിസം രംഗത്ത് തനതായ സ്ഥാനം കൈവരിക്കുന്നതോടൊപ്പം തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അടിസ്ഥാനവികസന രംഗത്ത് മുന്നേറാനും സത്രം ടൂറിസം പദ്ധതി നടപ്പാകുന്നതോടെ സാധിക്കും.

RELATED STORIES

Share it
Top