സത്യമംഗലം പാലം നിര്‍മാണം തുടങ്ങി

കടയ്ക്കല്‍: സത്യമംഗലം പാലം നിര്‍മാണം തുടങ്ങി. വര്‍ഷങ്ങളായി  അപകടാവസ്ഥയില്‍ ഇരുന്ന പാലമാണ് നിര്‍മാണം തുടങ്ങിയത്. ചിതറ പഞ്ചായത്തിലെ കൊല്ലായില്‍ വാര്‍ഡില്‍ സത്യമംഗത്ത് 40 വര്‍ഷകാലമായി യാതൊരു മെയിന്റനന്‍സ്  പണിയും നടത്താത്ത പാലമാണ് ഇപ്പോള്‍ ങഘഅ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ മുതല്‍ മുടക്കി ആധുനിക നിലയിലാണ് പാലം നിര്‍മിക്കുന്നത്.കഴിഞ്ഞ മഴക്കാലത്ത് ഇതിന്റെ അടിയിലൂടെയുള്ള തോട്ടില്‍ വെള്ള പൊക്കത്തെ തുടര്‍ന്നാണ് പാലത്തിന്റെ ഒരു ഭാഗം ഇളകി വീഴുന്നത് അധിക്യതരുടെ പരിശോധനയില്‍ പാലത്തിന്റെ ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്്തു. എന്നാല്‍ പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ , സിപിഎം എന്നീ രാഷ്ട്രിയ പാര്‍ട്ടികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യ്തിരുന്നു. ഈ പാലത്തിന്റെ അപകട സ്ഥയെ കുറിച്ച് തേജസും വാര്‍ത്തയാക്കിരുന്നു. നാട്ടകാരുടെ ആവശ്യത്തെ തുടര്‍ന്ന് ചിതറ പഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസ്, വൈസ് പ്രസിഡന്റ് കൊല്ലായില്‍ വാര്‍ഡിലെ മെംബറും കൂടിയായ കലയപുരം സൈഫുദ്ദീനും എംഎല്‍എ യുമായി നടത്തിയ ചര്‍ച്ചയിലാണ് പാലം പുതുക്കി പണിയാന്‍ തീരുമാനമായത്. പാലത്തിന്റെ നിര്‍മാണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാവും. പാലത്തിന്റെ നിര്‍മാണം കഴിഞ്ഞാല്‍ കൊല്ലായില്‍, മുളളിക്കാട് റോഡ് നാല് കോടി രൂപ ചിലവഴിച്ച് ആധുനിക രീതില്‍ നിര്‍മാണം നടത്താമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കലയപുരം  സൈഫുദ്ദീന്‍ പറഞ്ഞു.

RELATED STORIES

Share it
Top