സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മേവാനി പണിതുടങ്ങി

അഹ്മദാബാദ്: സത്യപ്രതിജ്ഞയ്ക്ക് മുമ്പേ പണിതുടങ്ങി വാദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംഎല്‍എ ജിഗ്നേഷ് മേവാനി. എംഎല്‍എയായ ശേഷമുള്ള ആദ്യദിനത്തിലെ സര്‍ക്കാര്‍ ഓഫിസ് സന്ദര്‍ശനം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗമായി. പൊതുജനങ്ങള്‍ക്കുവേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ കലക്ടറേറ്റിലെത്തിയ വീഡിയോ ട്വീറ്റാണ് വൈറലായത്. സ്വന്തം മണ്ഡലമായ വാദ്ഗാമിലെ റോഡ് നിര്‍മാണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് രാവിലെ മേവാനി പാലന്‍പൂര്‍ ജില്ലാ കലക്ടറേറ്റിലെത്തിയത്. ആദ്യദിനം, ആദ്യ ഷോ എന്ന പേരിലാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ജനപ്രതിനിധിയെന്ന നിലയ്ക്കും സാധാരണ പൗരന്‍ എന്ന നിലയ്ക്കുമാണ് ഇതെന്ന് മേവാനി വ്യക്തമാക്കുന്നു. 15 ദിവസത്തിനകം റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ സമരത്തെ നേരിടാന്‍ തയ്യാറായിരിക്കാനോ ആണ് മേവാനി അധികാരികളോട് ആവശ്യപ്പെട്ടത്.

RELATED STORIES

Share it
Top