സത്യഗ്രഹ സമരപ്പന്തല്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സന്ദര്‍ശിച്ചു

വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ നഗരസഭ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരപന്തല്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അദ്ദേഹം സമരപന്തലിലെത്തിയത്. സമരസമിതി നേതൃത്വം നല്‍കുന്ന സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ എസ്ഡിപിഐ നേതാക്കളായ റസാഖ് മാക്കൂല്‍, സവാദ് വടകര, സിദ്ധീഖ് പുത്തൂര്‍, കെവിപി ഷാജഹാന്‍, സമരസമിതി ജോയിന്റ് കണ്‍വീനര്‍ ഷംസുദ്ധീന്‍ മുഹമ്മദ് സംസാരിച്ചു. അനിശ്ചിതകാല സത്യാഗ്രഹ സമരം 26 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നലെ സമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top