സത്യം പറയുന്നവരെ വധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് എ സഈദ്

ആലപ്പുഴ: സത്യം പറയുന്നവരെ വധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയില്‍ ഹേമന്ദ് കര്‍ക്കരെ എന്ന പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് സത്യം പുറത്തുകൊണ്ടുവന്നതിനാലാണ്. നരേന്ദ്ര ദാഭോല്‍ക്കറും പന്‍സാരയും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടതിന് പിന്നില്‍ ഹിന്ദുത്വ അസഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്രയില്‍ നടന്ന എസ്ഡിപിഐ മേഖലാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വാതിലുകളും കൊട്ടിയടച്ച് ഇന്ത്യന്‍ ജനതയെ ബന്ധനത്തില്‍ തളച്ചിടിനാണ് ഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലകൊള്ളുന്നവരെ കൊന്നുകളയുന്നത് ഇതിന്റെ ഭാഗമാണ്. ഇതിന് മുന്നില്‍ ഇന്ത്യന്‍ ജനത ഒരിക്കലും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്്‌യ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഇല്ല്യാസ് മുഹമ്മദ് തുമ്പൈ, എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ബി നൗഷാദ്, എസ്ഡിപിഐ വനിതാ വിഭാഗം ജോ. കണ്‍വീനര്‍ വനജ ഭാരതി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, എസ്്ഡിടിയു ട്രേഡ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശേരി സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍  സന്ദേശം നല്‍കി.

RELATED STORIES

Share it
Top