സണ്‍ ഹ്യുങ് മിന്‍ ടോട്ടനവുമായികരാര്‍ പുതുക്കിലണ്ടന്‍: ടോട്ടനാമിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരിലൊരാളായ സണ്‍ ഹ്യുങ് മിന്‍ ടീമുമായുള്ള കരാര്‍ പുതുക്കി. അഞ്ച് വര്‍ഷത്തേക്കാണ് താരവുമായുള്ള പുതിയ കരാര്‍. ഇതോടെ 2022-23 സീസണ്‍ വരെ താരം ടീമിനോടൊപ്പമുണ്ടാവും. കഴിഞ്ഞ സീസണില്‍ 37 മല്‍സരങ്ങളിലാണ് താരം പോച്ചെറ്റീനോയുടെ കീഴില്‍ ഇറങ്ങിയത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നായി 26 ഗോളുകള്‍ അക്കൗണ്ടിലാക്കിയ ഈ കൊറിയന്‍ താരം കഴിഞ്ഞ തവണ പ്രീമിയര്‍ ലീഗില്‍ നായകന്‍ ഹാരി കെയ്‌നൊപ്പം ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ട്. 2015ല്‍ ബയെര്‍ ലെവര്‍കൂസനില്‍ നിന്നാണ് ഈ കൊറിയന്‍ താരം ടോട്ടനത്തിലെത്തിയത്. കഴിഞ്ഞ നവംബറില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ ഗോള്‍ കണ്ടെത്തിയതോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തുന്ന ഏഷ്യന്‍ താരമെന്ന നേട്ടം സണ്‍ സ്വന്തമാക്കിയിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പാര്‍ക് ജി സങിന്റെ റെക്കോഡാണ് താരം തകര്‍ത്തത്. ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ താരം ദക്ഷിണ കൊറിയക്ക് വേണ്ടി രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. ജര്‍മനിയെ അട്ടിമറിച്ച മല്‍സരത്തിലായിരുന്നു ഇതിലെ ഒരു ഗോള്‍ നേട്ടം.

RELATED STORIES

Share it
Top