സഞ്ജു സാംസണ്‍ യോ യോ ടെസ്റ്റ് പാസായിന്യൂഡല്‍ഹി: ഫിറ്റ്്‌നസ് പരീക്ഷയായ യോ യോ ടെസ്റ്റ് പാസായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. നേരത്തെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് സഞ്ജു പുറത്തായിരുന്നു. എന്നാല്‍ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ സഞ്ജു മികച്ച മാര്‍ക്കോടെ യോ യോ ടെസ്റ്റ് പാസാവുകയായിരുന്നു. 16.1 മാര്‍ക്ക് വിജയിക്കാന്‍ വേണ്ടി യോ യോ ടെസ്റ്റില്‍ 17.3 മാര്‍ക്ക് നേടിയാണ് സഞ്ജു കരുത്തുകാട്ടിയത്. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സഞ്ജു തന്നെയാണ് യോയോ ടെസ്റ്റ് പാസായ വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ അമ്പാട്ടി റായിഡു, മുഹമ്മദ് ഷമി എന്നിവരും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.

RELATED STORIES

Share it
Top