സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ബംഗളുരു: ഇന്ത്യയില്‍ നടക്കുന്ന ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ എ ടീമില്‍ സഞ്ജു സാംസണ്‍ ഇടം കണ്ടത്തി.ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെ പിന്തള്ളിയാണ് താരം ടീമിലേക്കെത്തിയത്.ആഗസ്ത് ആദ്യ വാരം ദക്ഷിണാഫ്രിക്കക്കെതിരേ ആരംഭിക്കുന്ന ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രേയസ്സ് അയ്യറിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ നിരയിറങ്ങുന്നത്.യുവതാരം പൃഥ്വി ഷായും എ ടീമില്‍ സഞ്ജുവിനോടൊപ്പം ഇടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇഷാന്ത് കിഷനെ ഇന്ത്യന്‍ ബി ടീം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി.മനീഷ് പാണ്ഡെയാണ് ബി ടീമിനെ നയിക്കുക. ഫിറ്റ്‌നെസ്സ് പരിശോധനയായ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടന ടീമില്‍ നിന്ന് സഞ്ജു പുറത്തായിരുന്നു.ചതുര്‍ദിന മല്‍സരങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയുടെ പ്രാദേശിക ടൂര്‍ണമെന്റായ ദുലീപ് ട്രോഫി ആഗസ്ത് 17 ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ ബ്ലൂ, റെഡ്,ഗ്രീന്‍ തുടങ്ങിയ മൂന്നു ടീമുകളാണ് ദുലീപ് ട്രോഫിയില്‍ മല്‍സരിക്കുക.

RELATED STORIES

Share it
Top