സഞ്ജുവിന്റെ നിര്‍മാതാക്കള്‍ക്ക് അബുസലീമിന്റെ വക്കീല്‍ നോട്ടീസ്

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആധാരമാക്കി നിര്‍മിച്ച ഹിന്ദി ചിത്രം സഞ്ജുവിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അബുസലീം വക്കീല്‍ നോട്ടീസയച്ചു. ജൂണ്‍ 29ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നും ഈ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്ന് 15 ദിവസത്തിനുള്ളില്‍ നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അബുസലീം ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി, നിര്‍മാതാവ് വിധു വിനോദ് ചോപ്ര എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. 1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് അബുസലീം.

RELATED STORIES

Share it
Top