സഞ്ജീവ് ഭട്ട് അറസ്റ്റില്‍

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ ഗുജറാത്ത് കാഡര്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. 22 വര്‍ഷം മുമ്പ് ബനസ്‌കന്ത മേഖലയില്‍ ഡിസിപി ആയിരിക്കെ സുമര്‍സിങ് രാജ് പുരോഹിത് എന്ന അഭിഭാഷകനെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ ഭട്ട് ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ഭട്ടിനെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിഐഡി ഡിജിപി ആഷിഷ് ഭാട്ടിയ പറഞ്ഞു. കേസില്‍ രണ്ട് മുന്‍ പോലിസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മറ്റ് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് ഭട്ട് മോദിയുടെ അപ്രീതിക്കിരയായത്. 2015ല്‍ ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലുമായി ഭട്ട് കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

RELATED STORIES

Share it
Top