സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് മാസം പിന്നിടുന്

നുന്യുഡല്‍ഹി:മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് ഒരുമാസം പിന്നിടുമ്പോഴും യാതൊരു വിവരവുമില്ല. സപ്തംബര്‍ 15 നാണ് ഭാര്യ ശ്വേതാ ഭട്ട് സഞ്ജീവിനെ പറ്റി യാതൊരു വിവരവുമില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. 1998ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായിരുന്നു ഗുജറാത്ത് പോലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെ തുടര്‍ന്ന് സഞ്ജീവ് ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനായിരുന്നു കീഴ്‌ക്കോടതി ഉത്തരവ്. സഞ്ജീവ് ഭട്ടിന്റെ തിരോധാനം സംബന്ധിച്ച് ശ്വേതാ ഭട്ട് വീണ്ടും ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തു. താന്‍ സഞ്ജീവ് ഭട്ടിനെ പിന്തുണയ്ക്കുന്നുവെന്നും തന്റെ ശബ്ദം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

RELATED STORIES

Share it
Top