സഞ്ജീവ് ഗുപ്ത ബ്രിട്ടനില്‍ സ്‌കില്‍ അംബാസഡര്‍

ലണ്ടന്‍: സ്റ്റീല്‍ വ്യവസായ പ്രമുഖന്‍ സഞ്ജീവ് ഗുപ്തയെ സ്‌കില്‍ അംബാസഡറായി ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരന്‍ നിയമിച്ചു. ഇന്ത്യന്‍ വംശജനാണ് സഞ്ജീവ് ഗുപ്ത. ഇന്‍ഡസ്ട്രിയല്‍ കാഡറ്റ് പരിപാടിയുടെ അംബാസഡറായാണ് നിയമനം.
സ്‌കൂള്‍- കോളജ് പഠനകാലത്തുതന്നെ കുട്ടികള്‍ക്ക് വ്യവസായങ്ങളില്‍ അഭിരുചിയും പരിശീലനവും വളര്‍ത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ഇന്‍ഡസ്ട്രിയല്‍ കാഡറ്റ്‌സ് വാര്‍ഷിക പുരസ്‌കാരച്ചടങ്ങിലാണ് ചാള്‍സ് രാജകുമാരന്‍ ഓദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ഗുപ്തയുടെ ജിഎഫ്ജി ഫൗണ്ടേഷന്‍, എന്‍ജിനീയറിങ് ഡെവലപ്‌മെന്റ് ട്രസ്റ്റുമായി സഹകരിച്ച് ഇന്‍ഡസ്ട്രിയല്‍ കാഡറ്റ് പരിപാടിക്ക് ഫണ്ട് നല്‍കുന്നുണ്ട്. 26 സ്‌കൂളുകളില്‍ നിന്നായി 1,300 കുട്ടികളാണ് നിലവില്‍ പദ്ധതിയിലുള്ളത്. അടുത്തവര്‍ഷം 5000കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഗുപ്ത എക്‌സിക്യൂട്ടീവ് ചെയര്‍മാനായുള്ള ബ്രിട്ടണ്‍ ആസ്ഥാനമായ ജിഎഫ്ജി അലയന്‍സ് മാസങ്ങള്‍ക്ക് മുമ്പ് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.

RELATED STORIES

Share it
Top