സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതി

പൊന്നാനി: പൊതുവഴിയില്‍ മാലിന്യം നിക്ഷേപിച്ചും തടസ്സം സൃഷ്ടിച്ചും സ്വകാര്യ വ്യക്തി യാത്രാമാര്‍ഗം മുടക്കുന്നതായി പ്രദേശവാസികളുടെ പരാതി. പൊന്നാനി നഗരസഭയിലെ ആറാം വാര്‍ഡില്‍ മാപ്പിള സ്‌കൂളിനു സമീപത്തെ പൊതുവഴിയാണു സ്വകാര്യ വ്യക്തി തടസം സൃഷ്ടിച്ചു പരിസരവാസികള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നെങ്കിലും കോടതി ഇടപെട്ട് ഇതു പൊതുവഴിയാണെന്നു ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണു വഴിയില്‍ ചെളിയും മറ്റവശിഷ്ടങ്ങളും തൊട്ടടുത്ത വീട്ടുടമ നിക്ഷേപിച്ചത്. പല തവണ പരാതിപ്പെട്ടിട്ടും ഇത്തരം പ്രവൃത്തികള്‍ തുടരുകയാണെന്നാണു പ്രദേശവാസികള്‍ പറയുന്നത്.
നാലോളം കുടുംബങ്ങള്‍ക്കു പുറം ലോകത്തെത്താനുള്ള ഏക മാര്‍ഗമാണ് സ്വകാര്യ വ്യക്തി തടസപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കൂടാതെ റോഡില്‍ ചെളി കോരി ഒഴിച്ചതിനെത്തുടര്‍ന്നു തൊട്ടടുത്ത വീട്ടിലെ വൃദ്ധന്‍ തെന്നി വീഴുകയും പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

RELATED STORIES

Share it
Top