സജിചെറിയാന് ആര്‍എസ്എസിന്‍റെ വോട്ടുവേണ്ട:കോടിയേരിതിരുവനന്തപുരം:ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ആര്‍എസ്എസിന്‍റെ വോട്ട് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്‍റേതടക്കം ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐക്ക് അവരുടേതായ നിലപാടുണ്ടാവും. സിപിഐയും സിപിഎമ്മും രണ്ടു കക്ഷികളാണ്. രണ്ട് അഭിപ്രായമുണ്ടാകുന്നതില്‍ പ്രശ്നങ്ങളില്ലെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top