സജിക്കും ബിപിനും കോട്ടയത്തിന്റെ അന്ത്യാഞ്ജലി

കോട്ടയം: വാര്‍ത്താശേഖരണത്തിനിടെ വൈക്കം മുണ്ടാറില്‍ മുങ്ങിമരിച്ച സജിക്കും ബിപിനും കോട്ടയത്തിന്റെ അന്ത്യാഞ്ജലി. ഇരുവരുടെയും കുടുംബ സഹായ നിധിക്കും ഇന്നലെ പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അനുശോചന യോഗം രൂപം നല്‍കി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇതിനു പുറമേ ഇരുകുടുംബങ്ങള്‍ക്കും പരമാവധി ധനസഹായം നല്‍കാനായി വിപുലമായ സഹായ നിധി സമിതിയെയും യോഗം തിരഞ്ഞെടുത്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ്, സെക്രട്ടറി എസ് സനില്‍കുമാര്‍, ഖജാന്‍ജി റെജി ജോസഫ്, എം ഒ വര്‍ഗീസ്, ചെറുകര സണ്ണി ലൂക്കോസ്, ജോസി ബാബു എന്നിവര്‍ അനുസ്മരിച്ചു.
കര്‍ത്തവ്യ നിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ തന്നെ സഹായ നിധി രൂപീകരിക്കണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കുടുംബങ്ങളെ സഹായിക്കാന്‍ ഇതിനകം തന്നെ സുമനസ്സുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വി എന്‍ വാസവന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള 51 അംഗ സമിതിയാണു രൂപീകരിച്ചത്.
കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സി നാരായണനാണ് ചെയര്‍മാന്‍. മോന്‍സ് ജോസഫ് എംഎല്‍എ, സി കെ ശശിധരന്‍, എന്‍ ഹരി (രക്ഷാധികാരികള്‍) സാനു ജോര്‍ജ് തോമസ്, ഷാലു മാത്യു, എം ഒ വര്‍ഗീസ് (വൈസ് ചെയര്‍മാന്മാര്‍), എസ് സനില്‍കുമാര്‍ (കണ്‍വീനര്‍), ടിപി പ്രശാന്ത്, റോബിന്‍ പി തോമസ്, ജോസഫ് സെബാസ്റ്റ്യന്‍, ചെറുകര സണ്ണീലൂക്കോസ്, ജോളമ്മ ജോര്‍ജ്, സി എ എം കരീം, വി ജയകുമാര്‍, എന്‍ എസ് അബ്ബാസ്, എം ആര്‍ അനില്‍കുമാര്‍, ജോമോന്‍ ജോര്‍ജ് (ജോയിന്റ് കണ്‍വീനര്‍മാര്‍), റെജി ജോസഫ് (ഖജാന്‍ജി), നിര്‍വാഹക സമിതിയങ്ങളായി എസ് മനോജ്, ഷെറിന്‍ മുഹമ്മദ്, സരിത കൃഷ്ണന്‍, എബി പി തോമസ്്, ടി പി മോഹന്‍ദാസ്്. ടി കെ ഗോപാലകൃഷ്ണന്‍, ബിനുമോഹന്‍, ശ്രീജിത്ത്് ചന്ദ്രന്‍, ജി ശ്രീജിത്ത്, ഷെറിങ് പവിത്രന്‍, സൗമ്യ വി എസ്,റോക്കി ജോര്‍ജ്്, നിഷാദ് എം ബഷീര്‍, എം ഷഹീര്‍, ഇ വി ഷിബു, അനീഷ് കുര്യന്‍, അബ്ദുല്‍ റഷീദ്, എസ് അജിത്ത് കുമാര്‍, ഹരി പിഷാരടി,പ്രശാന്ത് ജോസഫ്,സന്ദീപ് സലിം, ജസ്റ്റിന്‍ ജോസ്്. സോമി സേവ്യര്‍, അബീഷ് കെ ബോസ് തിരഞ്ഞെടുക്കപ്പെട്ടു.

RELATED STORIES

Share it
Top