സജികുമാറിനെ അറസ്റ്റ് ചെയ്യണം: യൂത്ത് കോണ്‍ഗ്രസ്

ചങ്ങനാശ്ശേരി: ദമ്പതികളുടെ ആത്മഹത്യയ്ക്കു പ്രേരണ നല്‍കിയതായി പറയുന്ന  നഗരസഭയിലെ  സിപിഎം അംഗം ഇ എ സജികുമാറിനെ അറസ്റ്റു ചെയ്യണമെന്നു യൂത്തുകോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത രേഷ്മയുടെ മര ണകുറിപ്പില്‍ സജികുമാറിന്റെ പേരു ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും വേണം.
സജിയുടെ സ്വര്‍ണക്കച്ചവടത്തിനുള്ള സാമ്പത്തിക ഉറവിടം എന്താണെന്നു അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. സോബിച്ചന്‍ കണ്ണമ്പള്ളി, സിംസണ്‍ വേഷ്ണാല്‍, പുഷ്പ ലിജോ, ജോബിന്‍ നെടുമ്പറമ്പില്‍, മാര്‍ട്ടിന്‍ സ്‌കറിയാ  സംസാരിച്ചു.

RELATED STORIES

Share it
Top