സച്ചിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെ തട്ടികൊണ്ടുപോകുമെന്ന് ഭീഷണി. മുംബൈയിലെ വീട്ടിലെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ സച്ചിന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. സച്ചിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബംഗാളിലെ മിഡ്‌നാപൂര്‍ സ്വദേശി ദേവ്കുമാര്‍ മെയ്തിയാണ് പിടിയിലായത്.മകള്‍ സാറയെ വിവാഹം ചെയ്ത് തരണമെന്നും അല്ലെങ്കില്‍ തട്ടികൊണ്ടുപോകുമെന്നും പറഞ്ഞ് പലതവണ ഇയാള്‍ ഫോണ്‍ ചെയ്തതായി പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ പൊലീസ് മുംബൈയിലേക്ക് കൊണ്ടുപോകും.

RELATED STORIES

Share it
Top