സഖ്യ ആഘോഷത്തിനിടെ ആക്രമണം; മരണം 36 ആയി

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയില്‍ താലിബാന്റെയും അഫ്ഗാന്‍ സൈന്യത്തിന്റെയും സഖ്യ ആഘോഷത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. 65 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കേയാണ് ആക്രമണം. വെടിനിര്‍ത്തലിനു പിന്നാലെ താലിബാന്‍ അംഗങ്ങളും അഫ്ഗാന്‍സേനയും പലയിടത്തും ഒരുമിച്ചു കൂടി ഈദ് ആശംസകള്‍ കൈമാറിയിരുന്നു. അത്തരമൊരു ആഘോഷത്തിനു നേരെയായിരുന്നു ഐഎസ് ആക്രമണം.  കൊല്ലപ്പെട്ടവരിലേറെയും താലിബാന്‍ പ്രവര്‍ത്തകരാണ്. അഫ്ഗാന്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആഘോഷത്തിനിടെ താലിബാനൊപ്പം അഫ്ഗാന്‍ സൈനികരുടെ സെല്‍ഫികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. രാജ്യത്തു നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നീട്ടിവയ്ക്കുമെന്നു പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.   എന്നാല്‍, അഫ്ഗാന്‍ സൈന്യവുമായുള്ള വെടിനിര്‍ത്തല്‍ തുടരാന്‍ ആഗ്രഹമില്ലെന്നു താലിബാന്‍ അറിയിച്ചു. താലിബാന് അവരുടെ അംഗങ്ങളെ ജയിലില്‍ സന്ദര്‍ശിക്കാം. ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെ കാണാമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വിദേശ സൈന്യത്തിന്റെ അഫ്ഗാനിലെ വിന്യാസത്തിന്മേല്‍ ഉള്‍പ്പെടെ ചര്‍ച്ചയാവാമെന്നും ഗനി താലിബാനോടു വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top