സഖ്യത്തിനില്ലെന്ന് ഒമര്‍ അബ്ദുല്ലശ്രീനഗര്‍: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജമ്മുകശ്മീരില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല. കഴിയുന്നതും നേരത്തേ തിരഞ്ഞെടുപ്പുനടത്തി പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണം. ബിജെപിയുടെ നീക്കം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, അതിനു തിരഞ്ഞെടുത്ത സമയം അദ്ഭുതപ്പെടുത്തിയെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം അനിവാര്യമല്ല. കഴിയുന്നതും വേഗം തിരഞ്ഞെടുപ്പ് നടത്തണം. 2016ലെ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫ്രറന്‍സിന് ഭരിക്കാനുള്ള ജനവിധി ലഭിച്ചിരുന്നില്ല. ഇപ്പോഴുമില്ല. ആരും തങ്ങളെ സമീപിച്ചിട്ടില്ല. തങ്ങളും ആരെയും സമീപിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു. സഖ്യം തകര്‍ന്നതില്‍ തങ്ങള്‍ക്ക് സന്തോഷമില്ലെന്നും മറിച്ച് ജനാധിപത്യത്തിന്റെ മരണത്തില്‍ വിലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top