സക്കാത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി

ആലങ്ങാട്:  പാനായിക്കുളം സക്കാത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നു മന്ത്രി ഡോ. കെ ടി  ജലീല്‍. ബാപ്പു മുസ്്‌ല്യാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ സക്കാത്ത് കമ്മിറ്റി നടപ്പാക്കിയ  ഭവന പദ്ധതി സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവികവും ഉത്കൃഷ്ടവുമായ ഇത്തരം മാതൃക പിന്തുടരുമ്പോഴാണ് മതവും വിശ്വാസങ്ങളും പ്രകീര്‍ത്തിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.  കെ  ബി അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് പാര്‍പ്പിട സമുച്ചയം പണിതീര്‍ത്തത്. നാല് മഹല്ലുകളില്‍ നിന്നുള്ള അപേക്ഷകരില്‍ നിന്നും തികച്ചും യോഗ്യരായ 12  കുടുംബങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. വി കെ ഇബ്രാഹിം കുഞ്ഞ് വീടുകളുടെ താക്കോല്‍ ദാനം  നിര്‍വഹിച്ചു.
എം വി മുഹമ്മദ് സിദ്ദിഖ് റിപോര്‍ട്ട്  അവതരിപ്പിച്ചു.  ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്‌സിംഗ്, മൗലവി മുഹമ്മദ് നദീര്‍ ബാഖവി,  ബിനാനിപുരം എസ്‌ഐ മുഹമ്മദ് ബഷീര്‍, പഞ്ചായത്ത് അംഗം റൂബി ജസ്റ്റിന്‍, സിപിഎം  ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനില്‍ തിരുവാല്ലൂര്‍, ഡോ.എം കെ മുഹമ്മദ് അസ്‌ലം, സി എ അബ്ദുല്‍ നസീര്‍ സംസാരിച്ചു. കെ എ മുഹമ്മദ് ജമാലുദീന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.

RELATED STORIES

Share it
Top