സക്കര്‍ബര്‍ഗ് ലോകസമ്പന്നരില്‍ മൂന്നാമന്‍

വാഷിങ്ടണ്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ മൂന്നാമന്‍. ബെര്‍ക്ഷീര്‍ ഹതവേ ഇന്‍ കോര്‍പറേറ്റഡ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ വാറന്‍ ബഫറ്റിനെയാണ് സക്കര്‍ബര്‍ഗ് മറികടന്നത്. ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബിസോസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും മാത്രമാണ് സക്കര്‍ബര്‍ഗിനു മുന്നില്‍ . 34കാരനായ സക്കര്‍ബര്‍ഗിന്റെ ആസ്തി 8100 കോടിയാണ്. 87കാരനായ വാറന്‍ ബഫറ്റിന്റെ ആസ്തിയേക്കാള്‍ 300കോടി അധികം. ഫേസ്ബുക്കിന്റെ ഓഹരികളുടെ മൂല്യം 2.4 ശതമാനം കൂടിയതാണ് സക്കര്‍ബര്‍ഗിന് തുണയായത്.

RELATED STORIES

Share it
Top