സംസ്ഥാന സ്‌കൂള്‍ കലോത്സവം:മുഖ്യമന്ത്രി വരില്ല;സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

തൃശൂര്‍:തൃശൂരില്‍ നടക്കുന്ന അന്‍പത്തെട്ടാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ കലോത്സവത്തിന് എത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പകരം സ്പീക്കര്‍ പി  ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.


അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കലാമാമാങ്കത്തിന് ഇന്ന് അരങ്ങുണരുകയാണ്. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോത്സവം തുടങ്ങുന്നത്. 24 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.

RELATED STORIES

Share it
Top