സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കേരളത്തിലെ അനാഥാലയങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. അനാഥാലയങ്ങളുടെ ഫണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അനാസ്ഥയാണു കോടതിയെ ചൊടിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളോടും ഫണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളം ഇന്നലെയാണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്.
എന്നാല്‍, സത്യവാങ്മൂലമാവട്ടെ വ്യക്തത ഇല്ലാത്തതാണെന്നാണു കോടതി പറഞ്ഞത്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നു രാജ്യം അറിയണമെന്നു ബെഞ്ച് വ്യക്തമാക്കി. അനാഥാലയങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന ഫണ്ട് സംസ്ഥാനം എന്തു ചെയ്യുന്നുവെന്നായിരുന്നു കോടതി—യുടെ ചോദ്യം. പണം വാങ്ങിയ ശേഷം ചെലവാക്കിയതിന്റെ കണക്കുകള്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും ബെഞ്ച് ചോദിച്ചു.

RELATED STORIES

Share it
Top