സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: എറണാകുളം ഫൈനലില്‍

കൊച്ചി: 39ാ മത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എറണാകുളം ടീം ഫൈനലില്‍ കടന്നു.
ഇന്നലെ വൈകീട്ട് എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍ പാലക്കാടിനെ തോല്‍പിച്ചാണ് ആതിഥേയര്‍ കലാശകളിക്ക് യോഗ്യത നേടിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോള്‍ നേടി തുല്യത പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലൂടെയായിരുന്നു (54) വിജയികളെ നിശ്ചയിച്ചത്. 17ാം മിനുറ്റില്‍ അഭിജിത്തിലൂടെ എറണാകുളമാണ് ആദ്യഗോള്‍ നേടിയത്. 33ാം മിനുറ്റില്‍ മുഹമ്മദ് മിഷാല്‍ പാലക്കാടിന്റെ സമനില ഗോള്‍ നേടി.
അറുപതാം മിനുറ്റില്‍ വി എസ് ഫര്‍ഹാനിലൂടെ ലീഡ് നേടിയ പാലക്കാടിനെ തൊട്ടടുത്ത മിനുറ്റില്‍ ആദിത്യന്റെ ബൂട്ടിലൂടെ എറണാകുളം ഒപ്പം പിടിച്ചു. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ മലപ്പുറം കണ്ണൂരിനെ നേരിടും. നാളെയാണ് ഫൈനല്‍ മല്‍സരം.

RELATED STORIES

Share it
Top