സംസ്ഥാന ഷൂട്ടിങ്് ചാംപ്യന്‍ഷിപ് മല്‍സരങ്ങള്‍ക്ക് കോഴിക്കോട് വേദിയൊരുങ്ങുന്നു

കോഴിക്കോട്: കേരളാ സ്റ്റേറ്റ്  റൈഫിള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 51ാമത് കേരളാ സ്റ്റേറ്റ് ഷൂട്ടിങ്് ചാംപ്യന്‍ ഷിപ് ആഗസ്ത് 2 മുതല്‍ 5 വരെ തൊണ്ടയാട് റൈഫിള്‍ റേഞ്ചില്‍ നടക്കും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് എന്നി 11 ജില്ലകളില്‍ നിന്നായി 350ലേറെ ഷൂട്ടേഴ്—സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് 3ന് സ്‌പോര്‍ട്—സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി പി ദാസന്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കലക്ടര്‍ യു വി ജോസ്, ഐജി എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ദിനേന്ദ്ര കശ്യപ്, ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
എലിസമ്പത്ത് സൂസന്‍ കോശി, ചിരാഗ് മുകുന്ദന്‍, തോമസ് ജോര്‍ജ്, റോണ്‍, ഐശ്വര്യ ജി മലയില്‍ തുടങ്ങിയ പ്രമുഖ ഷൂട്ടേഴ്—സും മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഓണ്‍ ലൈന്‍ വഴിയാണ് രജിസ്—ട്രേഷന്‍. കേരളാ പോലിസ് ഷൂട്ടിങ് ടീം ഇത്തവണത്തെ ചാംപന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. സമാപനസമ്മേളനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മാനവിതരണം നടത്തുമെന്നും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഭിജിത്ത് ശബരീഷ്, ജെയിംസ് ജേക്കബ്, പി കെ സജീവന്‍, ഡാരീഷ് മാര്‍ഷല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top