സംസ്ഥാന വനം കായിക മേള: ഈസ്റ്റേണ്‍ സര്‍ക്കിള്‍ ജേതാക്കള്‍

കണ്ണൂര്‍: രണ്ടു ദിവസങ്ങളിലായി കണ്ണൂരില്‍ നടന്ന സംസ്ഥാന വനം കായിക മേളയില്‍ 471 പോയിന്റു നേടി ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഓവറോള്‍ ജേതാക്കളായി.
അത്‌ലറ്റിക്‌സില്‍ 199 പോയിന്റും ഗെയിംസില്‍ 272 പോയിന്റും നേടിയാണ് ഈസ്റ്റേണ്‍  സര്‍ക്കിള്‍ ഒന്നാംസ്ഥാനത്തെത്തിയത്. 463 പോയിന്റ് നേടി നോര്‍ത്ത് സര്‍ക്കിള്‍ റണ്ണേഴ്‌സ് അപായി.
ഇവര്‍ക്ക് അത്‌ലറ്റിക്‌സില്‍ 177, ഗെയിംസില്‍ 286 പോയിന്റുകളാണ് ലഭിച്ചത്. സതേണ്‍ സര്‍ക്കിളാണ് മൂന്നാംസ്ഥാനത്ത്-379 പോയിന്റ്-(181, 198). സെന്‍ട്രല്‍ സര്‍ക്കിള്‍-285. (79, 206). ഹൈറേഞ്ച് സര്‍ക്കിള്‍249(88, 161). കെഎഫ്ഡിസി-66(12, 54). കെഎസ്ആര്‍ഐ-21(1, 20) എന്നിങ്ങനെയാണു പോയിന്റ് നില.

RELATED STORIES

Share it
Top