സംസ്ഥാന ലോട്ടറി ബന്ദ് പിന്‍വലിച്ചു

കൊച്ചി: സംസ്ഥാന വ്യാപകമായി 18ന് നടത്താനിരുന്ന ലോട്ടറി ബന്ദ് പിന്‍വലിച്ചു. 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും വെട്ടിക്കുറച്ച വില്‍പന കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണു ബന്ദ് പിന്‍വലിച്ചത്. 30 രൂപയുടെ ടിക്കറ്റിന് 5000 രൂപയുടെ സമ്മാനം, ഇപ്പോള്‍ ഒമ്പത് എണ്ണം നറുക്കെടുക്കുന്നത് 12 ആയി വര്‍ധിപ്പിക്കണമെന്ന പ്രധാന ആവശ്യം ലോട്ടറി ഡയറക്ടര്‍ ചര്‍ച്ചയില്‍ അംഗീകരിച്ചു. എന്നാല്‍ ഈ പരിഷ്‌കരണം നടപ്പാവണമെങ്കില്‍ രണ്ടു മാസമെടുക്കും. ലോട്ടറി ഡയറക്ടറുടെ അധ്യക്ഷതയില്‍ ജൂണ്‍ 25ന് ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും. ഇതിന്റെ അടിസ്ഥാനത്തിലാണു ലോട്ടറി ബന്ദ് പിന്‍വലിച്ചതെന്ന് ഐക്യ സമര സമിതി ചെയര്‍മാന്‍ ഫിലിപ് ജോസഫ്, കണ്‍വീനര്‍ എം അന്‍സറുദ്ദീന്‍, വി ടി സേവ്യര്‍, അജീഷ്, അജിത്ത് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top