സംസ്ഥാന യോഗാ ചാംപ്യന്‍ഷിപ്പിന് തുടക്കം

കണ്ണൂര്‍: യോഗ അസോസിയേഷന്‍ ഓഫ് കേരള  സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാനതല യോഗ ചാംപ്യന്‍ഷിപ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. കായികവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
വിഭാഗീയതയിലേക്ക് പോകാതെ, യോഗയെ നാടിന്റെ പൊതുസ്വത്തായി കണ്ട് മുന്നോട്ടുപോവാന്‍ കേരളത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യകരമായ ജീവിതരീതിയ്ക്കു വേണ്ടി യോഗയെ പ്രയോജനപ്പെടുത്താനുള്ള വിപുലമായ പദ്ധതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.
ഏഷ്യന്‍ യോഗ ചാംപ്യന്‍ഷിപ് സപ്തംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സാഹചര്യത്തില്‍ യോഗയെ കേരള ടൂറിസത്തിന്റെ പ്രചാരണത്തിനുകൂടി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. യോഗ അസോസിയേഷന്‍ പ്രസിഡന്റ് ബി ബാലചന്ദ്രന്‍ പതാക ഉയര്‍ത്തി.
യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ മുഖ്യാതിഥിയായി. ദേശീയ ഫെഡറഷന്‍ കപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ശ്രേയ ആര്‍ നായര്‍ക്ക് മന്ത്രി എ സി മൊയ്തീന്‍ കാഷ് അവാര്‍ഡ് സമ്മാനിച്ചു.  അഞ്ഞൂറോളം പേരാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. സമാപനസമ്മേളനം ഇന്നു വൈകീട്ട് മൂന്നിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top