സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ, ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിനു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ യുവശാസ്ത്രജ്ഞ പുരസ്—കാരത്തിന് അപേക്ഷ ക്ഷണിച്ചു.
37 വയസ്സ് വരെയുള്ളവര്‍ക്കു നോമിനേഷന്‍ സഹിതം നവംബര്‍ 15 വരെ അപേക്ഷ നല്‍കാം. 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വര്‍ണപ്പതക്കവുമാണ് ലഭിക്കുക. 50 ലക്ഷം രൂപയുടെ പ്രൊജക്റ്റ് ചെയ്യാന്‍ അവസരവും ലഭിക്കും. ഡയറക്ടര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്—നോളജി ആന്റ് എന്‍വയണ്‍മെന്റ്, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ നോമിനേഷനുകള്‍ അയക്കണം.

RELATED STORIES

Share it
Top