സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്ത്: ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്്: സംസ്ഥാന യുവജനകമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. യുവജനകമ്മീഷന്‍ 2017-18 കാലയളവില്‍ ജില്ലകളില്‍ സ്വീകരിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തിയ രണ്ടാമത്തെ അദാലത്തില്‍ 13 കേസുകളാണ് തീര്‍പ്പാക്കുവാനുണ്ടായിരുന്നത്.
സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടും പിടിച്ചുവയ്ക്കല്‍, വിസ കൊടുക്കാമെന്നും പറഞ്ഞു പണം വാങ്ങി കബളിപ്പിക്കല്‍ ഇങ്ങനെയുള്ള ഒമ്പതു കേസുകളാണ് കമ്മീഷന്‍ തീര്‍പ്പാക്കിയത്. പുതിയതായി മൂന്നു പരാതികളും സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടി പി ഐ ജോകോസ് പണിക്കര്‍, അംഗം കെ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ചു. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയെ ക്കുറിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സര്‍വകലാശാല കാംപസും ഹോസ്റ്റലും മെസും സന്ദര്‍ശിച്ചു.  ഷീന സി കുട്ടപ്പന്‍, വി എന്‍ വൃന്ദ സംബന്ധിച്ചു.

RELATED STORIES

Share it
Top