സംസ്ഥാന മുസ്‌ലിംലീഗ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് സ്വീകരണം നല്‍കി

അബഹ: സംസ്ഥാന മുസ് ലിം ലീഗ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് ഖമീസ് മുഷൈത്ത് ടൗണ്‍ കെ.എം .സി.സി സ്വീകരണം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് അസീര്‍ മേഘലയില്‍ സജീവ സാനിധ്യമായ മുഹമ്മദ് കുട്ടി മാതാപ്പുഴ സൗദി നാഷണല്‍ കെ.എം.സി.സി ഉപാധ്യക്ഷനും ഖമീസ് സെന്‍ട്രല്‍ കെ.എം.സി.സിയുടെ റിലീഫ് സെല്‍ ചെയര്‍മാനുമാണ്. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയില്‍ എത്തിയ അബ്ദുറഹ്മാന്‍ പുല്‍പെറ്റയില്‍ നിന്നും അദ്ദേഹം ഉപഹാരം ഏറ്റുവാങ്ങി.

[caption id="attachment_356899" align="aligncenter" width="560"] അബ്ദുറഹ്മാന്‍ പുല്‍പെറ്റ മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് ഉപഹാരം കൈമാറുന്നു.[/caption]

ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഷീര്‍ മൂന്നിയൂര്‍, അലി.സി പൊന്നാനി, നജീബ് തുവ്വൂര്‍, മൊയ്തീന്‍ കട്ടുപ്പാറ, ഉസ്മാന്‍ കാവനൂര്‍, ഹാഫിസ് രാമനാട്ട് കര, മമ്മൂട്ടി വയനാട്, ഉമ്മര്‍ ചെന്നാരിയില്‍ ,ഹമീദ് ചോക്കാട്, കോയ ഹാജി അന്‍നമാസ്, നാസര്‍ തരീബ്,  തുടങ്ങി ഖമീസ് സെന്‍ട്രല്‍ കെ.എം.സി.സിയുടെയും ഏരിയ കെ.എം.സി.സിയുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

RELATED STORIES

Share it
Top