സംസ്ഥാന പഞ്ചഗുസ്തി : വനിതാ വിഭാഗത്തില്‍ എറണാകുളം ജേതാക്കള്‍കണ്ണൂര്‍: സംസ്ഥാന പഞ്ചഗുസ്തി മല്‍സരത്തില്‍ വനിതാ വിഭാഗത്തില്‍ എറണാകുളം ജില്ല ജേതാക്കളായി. 80 പോയിന്റ് നേടിയാണ് നിലവിലെ ജേതാക്കളായ എറണാകുളം വീണ്ടും കിരീടം ചൂടിയത്. 68 പോയിന്റ് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. 14 ജില്ലകളില്‍ നിന്നും റബര്‍ ബോര്‍ഡ്, സ്‌പൈസസ്, എംപിഡിഎ എന്നിവിടങ്ങളില്‍ നിന്നുമായി പുരുഷ- വനിതാ വിഭാഗങ്ങളിലായി 484 പേരാണ് കൈക്കരുത്ത് പ്രകടിപ്പിക്കാനായി ഗോദയിലിറങ്ങിയത്. ആദ്യമായാണ് കൂടുതല്‍ പേര്‍ മല്‍സരവേദിയില്‍ കരുത്ത് തെളിയിക്കാനെത്തുന്നത്. സംസ്ഥാന ആം റസ്‌ലിങ് അസോസിയേഷന്റെയും കണ്ണൂര്‍ ജില്ലാ ആം റസ്‌ലിങ്് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂബിലി ഹാളിലാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. മല്‍സരങ്ങള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്് ഒ കെ വിനീഷ്, വി പി പവിത്രന്‍ മാസ്റ്റര്‍, പ്രഫ. പി കെ ജഗന്നാഥന്‍ സംസാരിച്ചു. പി കെ പ്രേമരാജന്‍, ജോജി ഏലൂര്‍, എം ഡി റാഫേല്‍, കെ പ്രമോദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

RELATED STORIES

Share it
Top