സംസ്ഥാന പഞ്ചഗുസ്തി: എറണാകുളം ജില്ല ചാംപ്യന്‍മാര്‍

തൃശൂര്‍: തൃശൂരില്‍ നടന്ന 42ാമത് സംസ്ഥാന പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ 140 പോയിന്റ് നേടിയും വനിത വിഭാഗത്തില്‍  82 പോയിന്റ് നേടിയും എറണാകുളം ജില്ല ഒന്നാംസ്ഥാനം നേടി ചാംപ്യന്‍മാരായി. കോഴിക്കോട് ജില്ല പുരുഷവിഭാഗത്തില്‍ 130 പോയിന്റ് നേടിയും വനിതാ വിഭാഗത്തില്‍ 52 പോയിന്റ് നേടിയും റണ്ണേഴ്‌സ് അപ്പായി. പുരുഷവിഭാഗം 55 കി.ഗ്രാമില്‍ ഒന്നാം സ്ഥാനക്കാരായവര്‍: അജിത് പി ജോയ് ഇടുക്കി, 60 കെ.ജിയില്‍ സുബീഷ് എം കോഴിക്കോട്, 65 ല്‍ ഷൗക്കത്ത് വി ടി കോഴിക്കോടും 70 ല്‍ രാഹുല്‍ പണിക്കര്‍ എറണാകുളം 75 ല്‍ അഫ്‌സല്‍ ടി പി കോഴിക്കോട്, 80 ല്‍ എബിന്‍ കുരിയന്‍ എറണാകുളം, 85 ല്‍ അജയ് പി വി ഇടുക്കി 90 ല്‍ അര്‍ജര്‍ ടി പി കോഴിക്കോട്, 100 കെ ജിയില്‍ മുഹമ്മദ് ഹാഷിം കോഴിക്കോട്, 110 ല്‍ ദില്‍ഷാദ് എം എ എറണാകുളവും മൊഹത് ഷമീര്‍ മലപ്പുറം, വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരായി.
50 കെ ജിയില്‍ ടെന്ന പി ജെ  എറണാകുളം, 55 കെ ജി മജിസിയ ബാബു കോഴിക്കോട്, 65 കെ ജി വിഭാഗത്തില്‍ പി പി അനുഷ എറണാകുളം, 80 കെ ജി വിഭാഗത്തില്‍ ജിന്‍സി മോള്‍ സെബാസ്റ്റിയന്‍ ഇടുക്കി എന്നിവര്‍ അര്‍ഹരായി. ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, മാസ്‌റ്റേഴ്‌സ്, ഫിസിക്കലി ഹാന്റികാപഡ്, ലെഫറ്റ്ഹാന്റ് വിഭാഗങ്ങളിലേയി 63 ക്ലാസ്സുകളിലായി 1100 കായികതാരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. സമാപന സമ്മേളനം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു.
പഞ്ചഗുസ്തിയെ കേരളത്തിന്റെ കായികരംഗത്ത് മുഖ്യ ഇനമായി മാറ്റുന്നതിനുള്ള പദ്ധതികള്‍ സംസഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുമെന്നും കേരളത്തിനുവേണ്ടി നിരവധി ദേശീയ അന്തര്‍ദേശീയ മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കുമെന്നും മന്ത്രി സമാപനവും വിജയികള്‍ക്ക്  ട്രോഫി വിതരണവും  ഉല്‍ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരള ആം റസലിംഗ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. വി ജോഷി ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു.
സംസഥാന ജനറല്‍ സെക്രട്ടറി ജോജി ഏളൂര്‍, വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്, ഖജാഞ്ചി എം ഡി റാഫേല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബേബി പൗലോസ്, പി എ ഹസ്സന്‍, ടി ടി ജെയിംസ് സംസാരിച്ചു.

RELATED STORIES

Share it
Top